Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prof. T.K. Oommen

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി.കെ. ഉമ്മൻ അന്തരിച്ചു

ചെ​ങ്ങ​ന്നൂ​ർ: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​നും ജെ​എ​ൻ​യു പ്ര​ഫ​സ​ർ എ​മെ​രി​റ്റ​സു​മാ​യ പ്ര​ഫ. ടി.​കെ. ഉ​മ്മ​ൻ (88) അ​ന്ത​രി​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 12.30ന് ​സ​ഫ്ദ​ർ​ജം​ഗ് ജ​റു​സ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം തു​ഗ്ല​ക്കാ​ബാ​ദ് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര‍്യ: ജോ​സ​ഫി​ൻ (തി​രു​വ​ന​ന്ത​പു​രം കു​മാ​ര​പു​രം തേ​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: കോ​ശി ഉ​മ്മ​ൻ (ബ​ഹ​റി​ൻ), ജോ​ളി ഉ​മ്മ​ൻ ( ഒ​മാ​ൻ). മ​രു​മ​ക്ക​ൾ: റാ​ണി കോ​ശി, മേ​രി ജോ​ളി.

ദീ​ർ​ഘ​കാ​ലം ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ സാ​മൂ​ഹി​കശാ​സ്ത്ര രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 2008-ൽ ​രാ​ജ്യം പ​ത്മ​ഭൂ​ഷ​ൺ ന​ൽ​കി ആ​ദ​രി​ച്ചു.

​​1937 ഒക്‌ടോബ​ർ 16ന് ​ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ വെ​ൺ​മ​ണി​യി​ലെ ത​റ​യി​ല​ത്ത് കീ​രി​ക്കാ​ട്ട് കു​ടും​ബ​ത്തി​ൽ സാ​റാ​മ്മ​യു​ടെ​യും കോ​ശി​യു​ടെ​യും മ​ക​നാ​യാ​ണ് ജ​നി​ച്ച​ത്.1957ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും 1960ൽ ​പൂ​നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സോ​ഷ്യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

പൂ​നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നുത​ന്നെ 1965ൽ ​പി​എ​ച്ച്ഡി ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​യി​ലെ ഭൂ​ദാ​ൻ-​ഗ്രാ​മ​ദാ​ൻ പ്ര​സ്ഥാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ഠ​നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

​​ഡ​ൽ​ഹി സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കി​ൽ അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 1970ലാ​ണ് ജെ​എ​ൻ​യു​വി​ൽ എ​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷം സോ​ഷ്യോ​ള​ജി​യി​ൽ റീ​ഡ​റാ​യി ജോ​ലി ചെ​യ്തു. 1976 മു​ത​ൽ 2002 വ​രെ അ​വി​ടെ സോ​ഷ്യോ​ള​ജി പ്ര​ഫ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ജെ​എ​ൻ​യു​വി​ലെ സെ​ന്‍റ​ർ ഫോ​ർ ദി ​സ്റ്റ​ഡി ഓ​ഫ് സോ​ഷ്യ​ൽ സി​സ്റ്റം​സി​ന്‍റെ വ​ള​ർ​ച്ച​യി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

​സാ​മൂ​ഹി​കനീ​തി, ജ​നാ​ധി​പ​ത്യം, ബ​ഹു​സ്വ​ര​ത എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ അ​ദ്ദേ​ഹം നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്. ​ ഇ​ന്ത്യ​യി​ലെ മു​സ്‌ലിം ​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​ച്ചാ​ർ ക​മ്മി​റ്റി​യി​ലെ അം​ഗ​മാ​യി​രു​ന്നു.​ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ഷ്യോ​ള​ജി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up